ബുദ്ധിയും ഏകാഗ്രതയും കൗശലവും സമന്വയിപ്പിച്ച പ്രതിഭകൾ പതിമൂന്ന് ചീട്ടുകൾ കൊണ്ട് റമ്മികളിയുടെ വിസ്മയലോകം തീർക്കുമ്പോൾ, ലിമെറിക്ക് ആവേശക്കടലായി മാറുവാൻ പോകുകയാണ്..
ലിമറിക്കിലെ റോയൽ പ്ലേയേഴ്സ് ക്ലബ്ബ് ഒരുക്കുന്ന റമ്മി കളിയുടെ വിസ്മയ ദിനം നാളെയാണ് (സെപ്റ്റംബർ 28). കലാശപ്പോരാട്ടത്തിന് യോഗ്യത നേടി, എതിരാളികളെ ഓപ്പൺ അടിച്ച് പുറത്താക്കി 2000 യൂറോ എന്ന മാന്ത്രിക സമ്മാനം നേടാൻ പോകുന്ന ആ ഭാഗ്യവാൻ ആരെന്നറിയാൻ ഇനി കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരുന്നാൽ മതി.
മത്സരാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണ ക്രമീകരണം ചെയ്യേണ്ടതുകൊണ്ട് രജിസ്ട്രേഷൻ നടപടികൾ ക്ലബ്ബ് അവസാനിപ്പിക്കുകയാണ്. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്ട്രേഷൻ നടത്തേണ്ടതാണ് എന്ന ക്ലബ്ബ് അംഗങ്ങൾ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb