HSE ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് ഈ വർഷാവസാനം സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ട്.തിങ്കളാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിലാണ് 2022 ഡിസംബറിൽ താൻ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമിയെ വരും മാസങ്ങളിൽ തിരഞ്ഞെടുത്തേക്കുമെന്ന് HSE അറിയിച്ചു.
പോൾ റീഡ് HSE ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ, ഭാരിച്ച ഹൃദയത്തോടെയാണ് താൻ ഈ തീരുമാനം എടുക്കുന്നതെന്നും HSE വിടുന്നത് തന്റെ കരിയറിൽ ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എച്ച്എസ്ഇയിൽ ജോലി ചെയ്ത കാലഘട്ടം തന്റെ കരിയറിലെ ഏറ്റവും മഹത്തായ കാലഘട്ടമാണെന്നും. രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തി അവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുന്ന ഒരു മഹത്തായ സ്ഥാപനത്തെ നയിക്കുന്നത് വലിയ അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.