gnn24x7

മെക്കാനിക്കൽ തൊഴിലാളികൾക്ക് 12.7% വേതന വർധനവിന് അംഗീകാരം

0
392
gnn24x7

2023 ജനുവരി മുതൽ 2026 വരെ കാലയളവിലേക്കുള്ള കരാറിൽ പ്ലംബർമാർ, പൈപ്പ് ഫിറ്റർമാർ, വെൽഡർമാർ തുടങ്ങിയവർക്ക് 12.7% ശമ്പള വർദ്ധനവിന് അംഗീകാരം നൽകി. ട്രേഡ് യൂണിയൻ യുണൈറ്റും MEBSCA (മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ബിൽഡിംഗ് സർവീസസ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ) തമ്മിലുള്ള കരാറിൽ തൊഴിലാളികൾക്ക് 2023 സെപ്‌റ്റംബർ വരെ 3.5% വർധന ഉടൻ ലഭിക്കും. തുടർന്ന് 2024 ഓഗസ്റ്റിൽ 1.9% വർദ്ധനവും 2024 ഡിസംബറിൽ 1.5% ഉം 2025 ഓഗസ്റ്റിൽ 3% വർദ്ധനവുണ്ടാകും.

2023 ജനുവരിയിൽ പ്രാബല്യത്തിൽ വന്ന 2.8% വർദ്ധനവിന് പുറമേയാണിത്. ലേബർ കോടതിയുടെ ശുപാർശയെ തുടർന്നാണ് കരാറുണ്ടാക്കിയത്. 2026-ന്റെ തുടക്കത്തിൽ പുതിയ കരാർ ചർച്ചചെയ്യാനും ഇതിൽ വ്യവസ്ഥ ചെയ്യുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് മേഖലയിലെ ശമ്പള തർക്കം പരിഹരിക്കാൻ യുണൈറ്റുമായി ഉണ്ടാക്കിയ കരാറിനെ സ്വാഗതം ചെയ്യുന്നതായി MEBSCA വക്താവ് പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7