ഐറിഷുകാർക്ക് അവരുടെ സമ്പാദ്യം വിദേശത്തെ ബാങ്കിൽ നിക്ഷേപിക്കാമെന്ന് പൊതുചെലവ് മന്ത്രി Paschal Donohoe പറഞ്ഞു. മെച്ചപ്പെട്ട പലിശനിരക്ക് ലഭിക്കുമെങ്കിൽ ഐറിഷ് പൗരന്മാർക്ക് തങ്ങളുടെ പണം മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിക്ഷേപിക്കുന്നത് ദേശവിരുദ്ധം ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംഗിൾ മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നത് ആശ്രയിച്ചിരിക്കുമെന്നും, തീരുമാനം എടുക്കേണ്ടത് ഉപഭോക്താക്കളാണെന്നും യൂറോഗ്രൂപ്പിന്റെ തലവൻ കൂടിയായ Donohoe പറഞ്ഞു.

ഐറിഷ് ബാങ്കുകൾ തങ്ങളുടെ നിക്ഷേപകർക്ക് പലിശ നിരക്ക് വർധിപ്പിക്കാത്തത്തിനെ അദ്ദേഹം വിമർശിച്ചു. അയർലണ്ടിൽ മത്സരാധിഷ്ഠിത ബാങ്കിംഗ് മേഖലയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് Donohoe പറഞ്ഞു. യൂറോപ്യൻ നിരക്കുകൾ അയർലണ്ടിലെ സേവർമാർക്ക് ലഭ്യമായ റിട്ടേണുകളുടെ ഗുണിതങ്ങളായിരിക്കാം. അയർലണ്ടിലെ റീട്ടെയിൽ ബാങ്കുകളിൽ നിന്ന് ലഭ്യമായ ഏറ്റവും മികച്ച നിരക്കുകൾ നിലവിൽ 2pc ആണ്. എല്ലാം 33 ശതമാനം Dirt tax ന് വിധേയമാണ്. വിദേശത്തേക്ക് നിക്ഷേപിക്കുന്നതിലൂടെ 4 ശതമാനം വരെ നിരക്ക് നേടാം. എന്നാൽ അതും ഇവിടെ നൽകേണ്ട Dirt taxന് വിധേയമാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz








































