gnn24x7

അയർലണ്ട് മലയാളി സഹോദരിമാരുടെ സംഗീത ബാൻഡ് ‘KALEIDOLITE’ നിങ്ങൾക്ക് മുന്നിലേക്ക്.

0
990
gnn24x7

സംഗീതലോകം കീഴടക്കാൻ അയർലണ്ടിൽ നിന്നും നാല് സഹോദരിമാർ ഒന്നിക്കുന്നു. അയർലണ്ട് മലയാളികളായ ഫിലിപ് മാത്യു, സോണിയ തമ്പി ദമ്പതികളുടെ ടെ മക്കൾ ഒരുക്കുന്ന ‘KALEIDOLITE‘ സംഗീത ബാന്റിന്റെ ആദ്യ പ്രകടനം സെപ്റ്റംബർ 10ന്. MIND Ireland സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് KALEIDOLITE ബാൻഡ് നിങ്ങൾക്ക് മുന്നിൽ എത്തുന്നത്.

അയർലണ്ട് മലയാളികൾക്കിടയിൽ തരംഗം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ് Riya Philip, Megha Philip, Nikita Philip, Sayana Philip എന്നീ നാല് പേരും. ഗാനാലാപനം മാത്രമല്ല വിവിധ വാദ്യോപകരങ്ങളിലും വിസ്മയം തീർക്കുകയാണ് ഈ കൊച്ചു മിടുക്കികൾ.പാശ്ചാത്യ സംഗീതത്തിന്റെ ചടുതലായും മലയാളികളുടെ ഗൃഹാതുര സംഗീത ഓർമകളും ഒന്നിക്കുന്ന KALEIDOLITE ന്റെ സംഗീത പരിപാടി പുതുമയാർന്ന ഒരനുഭവമാണ് നിങ്ങൾക്ക് സമ്മാനിക്കുക. ഏവരെയും ഈ സംഗീത പരിപാടിയുടെ ഭാഗമാകാൻ സ്വാഗതം ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here