മലയാളികൾക്ക് ഗൃഹാതുര സംഗീത അനുഭവം പകരാൻ ഒരുങ്ങുകയാണ് PICNIC സംഗീത ആൽബം. മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിലെ വിദ്യാർത്ഥികളാണ് ആൽബം അവതരിപ്പിച്ചിരിക്കുന്നത്. ഡബ്ലിനിൽ പിക്നിക്കിന് പോകുന്ന 8 ഉറ്റ സുഹൃത്തുക്കളെക്കുറിച്ചാണ് മ്യൂസിക് വീഡിയോ പറയുന്നത്.

AOIFE VARGHESE, AKSA GEORDY, ADRIYA DINIL, ADITYADEV DIPU, ELGA SHAJI BELLARMIN, IRENE REJI, MILY MUKALEL, SARA ANEESH എന്നിവരാണ് ഗാനം ആലപിച്ചത്. വിനോദ് കണ്ണൂരാണ് തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. രാജീവ് എലന്തൂർ എഴുതിയ വരികൾക്ക് പ്രദീപ് എലന്തൂർ സംഗീതം നൽകിയിരിക്കുന്നു. ഛായാഗ്രഹണം ഷൈജു ലൈവ്. സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്‌സിലെ സപ്ത രാമൻ നമ്പൂതിരിയുടെതാണ് നൃത്തസംവിധാനം.








































