gnn24x7

‘ഹിഗ്വിറ്റ’ നാടകം മെയ്‌ 3 ശനിയാഴ്ച ബാസ്കറ്റ്ബോൾ അരീനയിൽ

0
650
gnn24x7

അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനായ ‘മലയാള’ത്തിനു വേണ്ടി ഐ മണ്ഡല പ്രോഡക്ഷൻസ് അണിയിച്ചൊരുക്കുന്ന ‘ഹിഗ്വിറ്റ’ എന്ന നാടകം മെയ്‌ 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലുള്ള നാഷണൽ ബാസ്കറ്റ്ബോൾ അരീനയിൽ അരങ്ങേറുന്നതാണ്. സ്വന്തം ഗോൾമുഖം ഭേദിച്ച് എതിർ ഗോൾമുഖത്തേക്ക് പന്തുമായി കുതിച്ചു പായുന്ന ഹിഗ്വിറ്റ എന്ന കൊളമ്പിയൻ ഗോളിയെ അനുസ്മരിച്ചു കൊണ്ട് എൻ എസ് മാധവൻ എഴുതിയ ഹിഗ്വിറ്റ എന്ന കഥയുടെ നാടകാവിഷ്കാരമാണ് ഇത്‌.

പ്രശസ്ത നാടക പ്രവർത്തകൻ ശശിധരൻ നടുവിൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ നാടകത്തിൽ അയർലണ്ടിലെ നാൽപ്പത്തിയഞ്ചു കലാകാരന്മാരും കലാകാരികളും അണിനിരക്കുന്നു.ഒരു മൈതാനത്തു നടക്കുന്ന ഫുട്ബോൾ കളി ആസ്വദിക്കുന്നതു പോലെ ബാസ്കറ്റ്ബാൾ അരീനയിൽ ഒരുക്കുന്ന സെവൻസ് ഫുട്ബോൾ മൈതാനത്തിനു ചുറ്റുമിരുന്നു കൊണ്ട് ഈ ദൃശ്യ വിരുന്ന് ആസ്വദിക്കുന്നതിനായി എവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

ടിക്കറ്റുകൾ http://www.eventblitz.ie എന്ന ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്. കൗണ്ടറിലും ടിക്കറ്റുകൾ ലഭ്യമായിരിക്കും.ബിരിയാണി ഹൗസ് ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം മിതമായ നിരക്കിൽ നിങ്ങൾക്കു ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി 0870573885, 0871607720, 0877436038 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7