gnn24x7

അയർലന്റിൽ ക്രിസ്മസ് ദീപ്തി പടർത്തി “പൊൻ താരകിരണം”

0
1015
gnn24x7

അയർലൻഡിന്റെ കൊച്ചുഗായകൻ ആദിൽ അൻസാറും കൂട്ടുകാരും ചേർന്നൊരുക്കിയ അതിമനോഹരമായ ക്രിസ്മസ് കരോൾ ഗാനം “പൊൻ താരകിരണം”പ്രശസ്ത പിന്നണി ഗായകൻ ശ്രീ. മധു ബാലകൃഷ്ണൻ, തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ് ചെയ്ത് ലോകമലയാളി പ്രക്ഷകസമക്ഷം അവതരിപ്പിച്ചു.

ആദിൽ അൻസാറിന്റെ മനോഹരമായ ശബ്ദത്തിൽ പിറന്ന ഈ ഗാനത്തിന്റെ ഹൃദയസ്പർശിയായ  വരികൾ എഴുതിയിരിക്കുന്നത് ശ്രീ.സാം പ്ലാവൂരാണ്. ഈണം പകർന്നിരിക്കുന്നത് ശ്രീ. പവിത്രൻ ആമച്ചൽ. ബ്രൈറ്റ് എന്റർടൈൻമെയിൻസ്ന്റെ ബാന്നറിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ മനോഹര വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രെദ്ധ നേടികഴിഞ്ഞിരിക്കുന്നു. ആദിൽ അൻസാറിന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് “പൊൻ താരകിരണം” റിലീസ് ചെയ്തിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here