അയർലണ്ടിലെ ഇന്ത്യൻ വംശജർക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങൾ നിന്ദ്യവും അപമാനകരവുമാണെന്ന് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അയർലണ്ടിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞു കൊണ്ട് പ്രസിഡന്റ് ഹിഗ്ഗിൻസ് ആക്രമണങ്ങളെ അപലപിച്ചു. ഡബ്ലിനിലെ കത്തോലിക്കാ ആർച്ച് ബിഷപ്പ് സമീപകാല ആക്രമണങ്ങളെ തികച്ചും നിന്ദ്യമായത് എന്ന് വിശേഷിപ്പിച്ചു. വംശീയ വിദ്വേഷം വളർത്തുന്നവരെ ഒറ്റപ്പെടുത്തേണ്ട സമയമാണിതെന്ന് ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കാൻ എല്ലാ ഇടവകകൾക്കും പാരിഷ് കൗൺസിലുകൾക്കും കത്തെഴുതുമെന്നും, സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ അവയ്ക്കും കത്തെഴുതുമെന്നും ആർച്ച് ബിഷപ്പ് ഫാരെൽ പറഞ്ഞു.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ സമീപകാല ആക്രമണങ്ങളെത്തുടർന്ന്, ഈ ഞായറാഴ്ച ഫീനിക്സ് പാർക്കിലെ ഫാംലീയിൽ നടക്കുന്ന ഇന്ത്യാ ദിനാഘോഷം നടത്തില്ലെന്ന് അയർലൻഡ് ഇന്ത്യാ കൗൺസിൽ ഇന്നലെ പ്രഖ്യാപിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb