gnn24x7

കാർലോ കാറപകടം: ഇന്ത്യൻ വിദ്യാർത്ഥികളുടെ അകാല വിയോഗത്തിൽ കാതറിൻ Callaghan TD അനുശോചനം രേഖപ്പെടുത്തി; പൊതുദർശനം ഇന്ന് വൈകുന്നേരം

0
554
gnn24x7

2025 ജനുവരി 31-ന് കാർലോയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളായ സുരേഷ് ചൗദരി, ചിത്തോറി ഭാർഗവ് എന്നിവരുടെ പൊതുദർശനം ഇന്ന് നടക്കും. വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ Carpenters Funeral Home, Shamrock Square, Carlow, ൽ പൊതുദർശനം നടത്തപ്പെടും.

Location: https://maps.app.goo.gl/ze67wmToEdktzYzf7

ഭാർഗവിന്റെയും സുരേഷിന്റെയും അകാല വിയോഗത്തിൽ കാതറിൻ Callaghan TD അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലുള്ള ഇരുവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ താൻ പങ്കുചേരുന്നതായും, കാർലോയിലെ ഇന്ത്യൻ സമൂഹത്തിന് എല്ലാ പിന്തുണയും നൽകുമെന്നും അവർ പറഞ്ഞു.

ഹൈദരാബാദ് സ്വദേശികളായിരുന്നു ഇരുവരും. ഇവർ സഞ്ചാരിച്ചിരുന്ന കാർ കാർലോവിലെ റാത്തോയിലെ ലീഗിലെ Graiguenaspiddoge ൽ N80ൽ മരത്തിൽ ഇടിച്ചായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7