റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. രാജ്യത്തുടനീളമുള്ള റെയിൽവേ ലെവൽ ക്രോസിംഗുകളിൽ പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഗാർഡ, Iarnród Éireann, ഡബ്ലിൻ സിറ്റി കൗൺസിൽ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. രാജ്യവ്യാപകമായി നിരവധി ലെവൽ ക്രോസിംഗുകളിൽ വിന്യസിക്കുന്ന ആറ് ക്യാമറകളിൽ ആദ്യത്തേതാണ് മെറിയോൺ ഗേറ്റ്സിലേത്. കൗൺസിലർ ഫെൽജിൻ ജോസ്, Iarnród Éireann സിഇഒ മേരി കോൺസിഡൈൻ, റോഡ്‌സ് പോളിസിംഗ് & കമ്മ്യൂണിറ്റി എൻഗേജ്മെന്റ്റ് & കൗണ്ടർ അസിസ്റ്റന്റ് കമ്മീഷണർ കാതറിന ഗൺ, എന്നിവർ ക്യാമറ ഉദ്ഘാടനം നിർവ്വഹിച്ചു.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ട്രാൻസ്പോർട്ട് സേഫ്റ്റി പാർട്‌ണർമാരുമായി സഹകരിച റെഡ്-സിഗ്നൽ ലംഘനങ്ങൾ തടയുന്നതിലും അമിതവേഗതയിലുള്ള വാഹനമോടിക്കുന്നവരെ തിരിച്ചറിയുന്നതിലും ഈ ക്യാമറകൾ ഗാർഡയെ സഹായിക്കും. റെയിൽവേ ലെവൽ ക്രോസിംഗിൽ ചുവന്ന ലൈറ്റുകൾ പ്രകാശിക്കുമ്പോൾ ഒരു സ്റ്റോപ്പ് ലൈനിനപ്പുറം കടക്കുന്നവർക്ക് €80 ഫിക്‌സഡ് ചാർജ് നോട്ടീസും (FCN) രണ്ട് (2) പെനാൽറ്റി പോയിൻ്റുകളും ലഭിക്കും. അമിതവേഗതയ്ക്ക് €160 ഫിക്‌സഡ് ചാർജ് നോട്ടീസും (FCN) മൂന്ന് (3) പെനാൽറ്റി പോയിൻ്റുകളും ലഭിക്കും.

റോഡ് സുരക്ഷാ പങ്കാളിയായ ഗോസേഫിനൊപ്പം ഗാർഡയും റോഡ് ഉപയോക്താക്കൾ ചെയ്യുന്ന ഏതൊരു കുറ്റകൃത്യങ്ങളുടെയും പ്രോസസ്സിംഗ് പ്രോസിക്യൂഷനും കൈകാര്യം ചെയ്യും. 2025-ൽ വാഹനങ്ങൾ ലെവൽ ക്രോസിംഗ് ഗേറ്റുകളിൽ ഇടിച്ച 23 സംഭവങ്ങൾ ഉണ്ടായതായി ഇയർൻറോഡ് ഐറാൻ സ്ഥിരീകരിച്ചു. 2024-ൽ ഇത് 28 ആയിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==



































