റോഡ് സേഫ്റ്റി അതോറിറ്റിയുടെ (RSA) പുതിയ കണക്കുകൾ പ്രകാരം, 160 റോഡകടങ്ങളിൽ 174 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2024-ൽ അയർലണ്ടിലെ റോഡ് മരണങ്ങൾ നേരിയ കുറവുണ്ടായി. 2023-ൽ 170 അപകടങ്ങളിൽ ആകെ 181 മരണമുണ്ടായി. ഈ വർഷം റോഡ് മരണം 4% കുഞ്ഞു. ഇത് കഴിഞ്ഞ വർഷം റോഡ് സുരക്ഷയിൽ നേരിയ പുരോഗതിയെ സൂചിപ്പിക്കുന്നു. 2024-ൽ രാജ്യത്തെ റോഡുകളിൽ ആഴ്ചയിൽ ശരാശരി മൂന്നിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

മാരകമായ അപകടങ്ങളുടെയും ആകെ മരണങ്ങളുടെയും എണ്ണത്തിലെ കുറവ് റോഡ് സുരക്ഷാ നടപടികളിലെ പുരോഗതിയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും അയർലണ്ടിലെ റോഡുകൾ സുരക്ഷിതമാക്കുന്നതിൽ കാര്യമായ പ്രവർത്തനങ്ങൾ ഇനിയും ചെയ്യാനുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു. രാജ്യത്തുടനീളമുള്ള എൻഫോഴ്‌സ്‌മെൻ്റ്, ബോധവത്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഈ സ്ഥിതിവിവരക്കണക്കുകൾ വരുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb









































