വിണ്ണിലെ താരങ്ങൾ അയർലണ്ട് മണ്ണിലേക്ക് ഇറങ്ങിവരുമ്പോൾ ആഘോഷതിമിർപ്പിന് ഇനി അതിരുകളില്ല. മലയാള പിന്നണി ഗാനലോകത്തെ പ്രതിഭകളുടെ സംഗമവേദിയായ Royal Eventz- FoodMaxx Rim Jim 2022ന് തുടക്കമാകുന്നു. സംഗീതം, നൃത്തം ഹാസ്യം.. ആസ്വാദനത്തിന്റെ സപ്തസ്വര സംഗമത്തിന് വേദിയാകുകയാണ് Rim Jim 2022.

കാണികളിൽ ആവേശ ലഹരി പകരാൻ , സ്റ്റേജ് ഷോകളുടെ കിരീടം വയ്ക്കാത്ത രാജ്ഞി റിമി ടോമിയും, മധുര സംഗീതത്തിന്റെ പാലാഴി പകരുന്ന അനൂപ് ശങ്കരും ഒന്നിക്കുമ്പോൾ ഒരുങ്ങുന്നത് മറ്റൊരു സംഗീത വിസ്മയമാണ്. അയർലണ്ടിലെ സംഗീത പ്രേമികൾക്ക് മനം നിറയാൻ ഇനി മറ്റൊരു വേദി ആവശ്യമില്ല. കൂടാതെ തന്റെ സർഗ്ഗ ഹാസ്യ പ്രാവീണ്യത്തിലൂടെ ഹാസ്യ സാമ്രാട്ടുകളുടെ പട്ടികയിൽ ഇടം നേടിയ സുധീർ പരവൂരും സംഘവും നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നു.
മലയാളി രുചി പെരുമ അയർലണ്ട് മണ്ണിൽ എത്തിച്ച Royal Catering ആണ് പരിപാടിയുടെ മുഖ്യ സംഘാടകർ. നവംബർ 18 ന് ഡബ്ലിനിലും 19 ന് ഗാൽവേയിലും നവംബർ 20 ന് കോർക്കിലുമാണ് Rim Jim 2022 അരങ്ങേറുന്നത്. ഈ ആഘോഷ രാവിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഇന്ന് തന്നെ സ്വന്തമാക്കാം. http://www.royalcatering.ie എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu




































