gnn24x7

ഡബ്ലിൻ വിമാനത്താവളത്തിൽ ​​പുതിയ ക്യാബിൻ ക്രൂ അവസരങ്ങൾ പ്രഖ്യാപിച്ച് Ryanair

0
131
gnn24x7

ഡബ്ലിൻ വിമാനത്താവളത്തിൽ അടുത്ത വേനൽക്കാലത്ത് 100 പുതിയ ക്യാബിൻ ക്രൂ ജോലികൾ Ryanair പ്രഖ്യാപിച്ചു. ഈ തസ്തികകൾക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനായി, നവംബർ 14 വെള്ളിയാഴ്ച രാവിലെ 10:30 ന് സാൻട്രിയിലെ എയർലൈൻ ഫ്ലൈറ്റ് അക്കാദമിയിൽ ഡബ്ലിനിലെ ക്യാബിൻ ക്രൂ റിക്രൂട്ട്‌മെന്റ് പ്രോഗ്രാം എയർലൈൻ സംഘടിപ്പിക്കുന്നു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അഞ്ച് ദിവസത്തെ ഡ്യൂട്ടിയും തുടർന്ന് മൂന്ന് ദിവസത്തെയും അവധി, ആകർഷകമായ ശമ്പള പാക്കേജുകൾ, യാത്രാ ആനുകൂല്യങ്ങൾ, യൂറോപ്പിലെ ഏറ്റവും വലിയ എയർലൈനിനൊപ്പം മികച്ച കരിയർ തുടങ്ങി വിവിധ പ്രയോജനം ലഭിക്കുമെന്ന് റയാനെയറിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജേഡ് കിർവാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ഇവന്റ് വിശദാംശങ്ങൾക്കും careers.ryanair.com ൽ രജിസ്റ്റർ ചെയ്യുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7