ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഹോം കെയർ, കെയർ വർക്കേഴ്സ് എന്നിവരുടെ ശമ്പള വർദ്ധനവ് മരവിപ്പിച്ച നടപടി നിർത്തലാക്കിയതായും, ജനുവരി മുതൽ ഇവർക്കുള്ള ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെയർ അസിസ്റ്റന്റുമാരുടെ ശമ്പള വർധനവ് ആവശ്യപ്പെട്ടു MNI നടത്തിയ നിരന്തര പരിശ്രമം ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്.

ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് അനന്തര നടപടികൾ ചർച്ച ചെയ്യുന്നതിനും ആവശ്യമായ അവലോകനത്തിൻ്റെയും ഭാഗമായി, എൻ്റർപ്രൈസ്, ട്രേഡ് ആൻഡ് എംപ്ലോയ്‌മെൻ്റ് വകുപ്പ് ഫീഡ്‌ബാക്ക് തേടുന്നതിനായി ടാർഗെറ്റഡ് കൺസൾട്ടേഷൻ ആരംഭിക്കുന്നു. തൊഴിലുടമകൾ, തൊഴിലുടമ പ്രതിനിധികൾ, ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ആരോഗ്യ പ്രവർത്തകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഈ വേദിയിൽ MNI യും പങ്കാളികളാകും. കൺസൾട്ടേഷൻ 2024 നവംബർ 13 മുതൽ 2024 ഡിസംബർ 11 വരെ നടക്കും.

ശമ്പള വർധനവിനെ തുടർന്ന് കെയർ അസിസ്റ്റന്റ്മാർക്ക് പങ്കാളികളെ അയർലണ്ടിൽ കൊണ്ട് വരുന്നതിനു അനുമതി ലഭിക്കും. എന്നാൽ, ഇതേ ശമ്പള പരിധിയിൽ മക്കളെ അയർലണ്ടിൽ കൊണ്ടുവരുന്നതിനുള്ള അനുമതി MNI ആവശ്യപ്പെടും. നിലവിൽ വർക്ക് പെർമിറ്റ് റിന്യൂ ചെയ്ത എല്ലാ തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും MNI ആവശ്യം ഉന്നയിക്കും.MNI യ്ക്ക് പുറമെ UNITE, Migrant Rights Centre Ireland എന്നിവരും ഈ ആവശ്യങ്ങൾ കൺസൾട്ടേഷനിൽ പിന്തുണയ്ക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































