ബോളിവുഡ് സിംഗിംഗ് സ്റ്റാർ ഷാൻ ഒരുക്കുന്ന ത്രിലിങ് ലൈവ് കോൺസർട്ട്, ഒക്ടോബർ 5-ന് ഡബ്ലിന്റെ ഡബ്ലിൻ കോൺവെൻഷൻ സെന്ററിൽ അരങ്ങേറും. ഇന്ത്യയുടെ മുൻനിര ഗായകരിൽ പ്രധാനിയായ ഷാൻ ഇതാദ്യമായാണ് അയർലണ്ടിൽ സംഗീതനിശ നയിക്കുന്നത്. 10-ലധികം ഭാഷകളിലായി 3000-ലേറെ ഗാനങ്ങൾ പാടി, മലയാളികളടക്കം നിരവധി സംഗീത പ്രേമികളുടെ മനം കവർന്ന ഷാൻ ഒരുക്കുന്ന ലൈവ് ഷോയുടെ ഭാഗമാക്കാൻ അയർലണ്ടിലെ സംഗീതാസ്വാദകരും തയ്യാറായിക്കഴിഞ്ഞു.


ഷാനിൻ്റെ ഈ അനശ്വര സംഗീത പരിപാടി LIVE, LOVE, LAUGHTER എന്നീ ഭാഗങ്ങളായാണ് അരങ്ങേറുന്നത്: സംഗീതത്തിന്റെ ആവേശവും തീവ്രതയും ഹൃദയസ്പർശിയായ, പ്രണയഭാവം നിറഞ്ഞ പാട്ടുകൾ, ഹാസ്യരസമുള്ള ഗാനങ്ങൾ കോർത്തിണക്കിയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഈ കൺസർട്ട് നിങ്ങൾക്കായി ഒരുങ്ങിയിരിക്കുന്നത്. ലോകോത്തര സംഗീത വിസ്മയം നേരിൽ കാണാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്. ഈ സംഗീത യാത്രയിൽ പങ്കാളികളാകാൻ ഇന്നുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുക.

ടിക്കറ്റുകൾക്കായി സന്ദർശിക്കുക: http://www.brightamjentertainments.com

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































