gnn24x7

എസ് എം വൈ എം ഫുട്ബോൾ ടൂർണമെൻറ് ശനിയാഴ്ച ഫിനിക്സ് പാർക്കിൽ

0
247
gnn24x7

ഡബ്ലിൻ : സീറോ മലബാർ സഭയുടെ യുവജനവിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെൻറ് (SMYM) സംഘടിപ്പിക്കുന്ന 16 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായുള്ള ഫുട്ബോൾ ടൂർണമെൻ്റ് 2022 ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 9 30 മുതൽ ഫിനിക്സ്റ്റ് പാർക്കിൽവച്ച് നടത്തപ്പെടുന്നു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ 11 കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരയ്ക്കുന്ന ഈ മത്സരത്തിലെ വിജയികൾക്ക് യുവജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന മാർപാപ്പ വിശുദ്ധ ജോൺപോൾ രണ്ടാമൻ്റെ പേരിലുള്ള എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡുമാണ് സമ്മാനം. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിക്ക് പുറമെ ക്യാഷ് അവാർഡും നൽകുന്നതാണ്.

മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകൾ കോർക്കിൽ നടക്കുന്ന നാഷണൽ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കും. സീറോ മലബാർ സഭയുടെ നൂറോളം യുവജനങ്ങൾ പങ്കെടുക്കുന്ന ആവേശകരമായ ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here