ഇന്ത്യൻ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമമായ INDIA FEST ഓഗസ്റ്റ് 24, ശനിയാഴ്ച നടക്കും. Social Space Ireland ന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ലാണ് പരിപാടികൾ നടക്കുക. രാവിലെ 10. 30ന് കായിക മത്സരങ്ങളോടെ ഫെസ്റ്റിന് തുടക്കമാകും. ജോർജിയ , ബ്രസീൽ , സ്ലോവാക്കിയ , പെറു , ഫിലിപിനോസ് , മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും കലാ- സാംസ്കാരിക പരിപാടികൾ മേളയിൽ അരങ്ങേറും. ഫെസ്റ്റിൽ പ്രവേശനവും പാർക്കിങ്ങും സൗജന്യമാണ്. പബ്ലിക് ട്രാൻസ്‌പോർട്ട് വഴിയും വേദിയിൽ എത്താം.


ഉച്ചയ്ക്ക് 2 മണിക്ക് Cathaoirleach, കൗൺസിലർ Jim O’Leary മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ, മന്ത്രിമാർ,സെനറ്റർമാർ, കമ്മ്യൂണിറ്റി നേതാക്കൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയർ പങ്കെടുക്കും. ഇന്ത്യൻ സംസ്കാരം, പാചകരീതികൾ, വിനോദങ്ങൾ, കലാ, വിവിധ പാരമ്പര്യങ്ങൾ എന്നിവ പ്രാദേശിക ഐറിഷുകാർക്കും മറ്റും പരിചയപ്പെടുത്തുകയും, അവരെ ആഘോഷത്തിൽ പങ്കാളിയാക്കുവാനും ഫെസ്റ്റിലൂടെ അവസരം ഒരുക്കും.എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമാണ് ഫെസ്റ്റിൽ ഒരുങ്ങുന്നത്.
Georgian dance, Brazilian samba, Slovak folklore, Peruvian dance, Itik Itik Filipino Traditional Dance, Malaysian cultural performances എന്നിവ മേളയിൽ വേറിട്ട അനുഭവം സമ്മാനിക്കും. മറാട്ടി, കൊങ്കിണി, പഞ്ചാബി, ഗുജറാത്തി, രാജസ്ഥാനി, മധ്യപ്രദേശ്, ഒറീസ, ബംഗാളി, കന്നഡ, തമിഴ്, ആന്ധ്രാപ്രദേശ്, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാരൂപങ്ങൾ അവതരിപ്പിക്കും. മലയാള തനിമ നിറയുന്ന മെഗാ തിരുവാതിരയും, ത്രസിപ്പിക്കുന്ന ബോളിവുഡ് ഡാൻസ് ഷോയും, ഫാഷൻ ഷോയും, ഭംഗ്ര ബ്ലാസ്റ്റും ഫെസ്റ്റിന്റെ മാറ്റുക്കൂട്ടും. ക്രിക്കറ്റ്, അമ്പെയ്ത്ത്, തുടങ്ങിയ വിവിധ കായിക മത്സരങ്ങളും നടക്കും. കുട്ടികൾക്കായി വിവിധ കായിക ഇനങ്ങളിൽ സൗജന്യ വർക്ക്‌ഷോപ്പും സംഘടിപ്പിക്കും.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യ രുചികൾ വിളമ്പുന്ന ഫുഡ് കോർട്ടുകളും സന്ദർശകരുടെ മനം കവരുമെന്നത് ഉറപ്പാണ്. കുട്ടികൾക്ക് വിനോദത്തിനായി വിവിധ റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പരിപാടികളും ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. ഫെസ്റ്റിൽ പങ്കെടുക്കാൻ https://infest2024.eventbrite.ie എന്ന വെബ്സൈറ്റ് വഴി ഉടൻ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 089 980 3562