gnn24x7

സംഗീത മഴയിൽ ആറാടി ഡബ്ലിൻ: കാണികൾക്ക് പുത്തൻ സംഗീതാനുഭവം പകർന്ന് ശ്രേയ ഘോഷാൽ

0
869
gnn24x7

മിഴിയും മനവും നിറഞ്ഞ് ആരാധകർ, വിണ്ണിലെ സംഗീത റാണി അയർലണ്ട് മണ്ണിലേക്ക് ഇറങ്ങി വന്ന ആഘോഷ രാവായിരുന്നു ശനിയാഴ്ച. ഇരുകൈയും നീട്ടി ശ്രേയ ഘോഷാലിനെ സ്വീകരിച്ച ആരാധകർക്ക് മുന്നിൽ അത്യുഗ്രൻ പ്രകടനങ്ങൾ കാഴ്ചവെച്ചാണ് ശ്രേയാഘോഷാൽ Live Concert അരങ്ങേറിയത്.

ശ്രേയയുടെ മധുര നാദത്തിൽ പിറന്ന ഓരോ ഗാനവും ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ കൂടിയ ആയിരങ്ങളുടെ ഹൃദയത്തിലേക്ക് പതിച്ചപ്പോൾ ആഘോഷ തിമിർപ്പിന് അതിരില്ലായിരുന്നു. ഈ മാസ്മര സംഗീത രാവിന് സാക്ഷിയാവാൻ അയർലണ്ടിൽ നിന്ന് മാത്രമല്ല ഇംഗ്ലണ്ട്, ഫ്രാൻസ്,ദുബായ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും ആരാധകർ എത്തിയിരുന്നു.

ശ്രേയ ഘോഷാൽ നടത്തുന്ന ലോക പര്യടനത്തിൽ ജനപങ്കാളിത്തം കൊണ്ടും, ആസ്വാദന മികവ് കൊണ്ടും ഡബ്ലിൻ LIVE CONCERT അവിസ്മരണീയമായി മാറി. പരിപാടിക്ക് ലഭിച്ച മികച്ച പിന്തുണ ഏറെ സന്തോഷം നൽകുന്നതായും അയലണ്ട് ജനതയുടെ സ്നേഹം നെഞ്ചിലേറ്റാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്നും ശ്രേയ ഘോഷാൽ പറഞ്ഞു.

മികച്ച പിന്തുണ നൽകിയ സംഘാടകരായ UK Event Life, BRIGHT AMJ ENTERTAINMENTS നെ ശ്രേയ ഘോഷാൽ പ്രത്യേകം പ്രശംസിച്ചു.

ശ്രേയ ഘോഷാൽ അയർലണ്ടിൽ ആദ്യമായി നടത്തിയ സംഗീത പരിപാടിയായിരുന്നു ഇത്. ബുക്കിംഗ് ആരംഭിച്ച ഉടൻതന്നെ റെക്കോർഡ് വേഗത്തിലാണ് ഷോയുടെ ടിക്കറ്റുകൾ വിറ്റഴിച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here