gnn24x7

ഏഴ് വർഷങ്ങൾക്കു ശേഷം താലയിൽ പുനരാരംഭിച്ച St. Patrick’s Day പരേഡ് അത്യുജ്വലമായി; ആയിരങ്ങൾ പങ്കെടുത്തു

0
344
gnn24x7

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം താലയിൽ നടന്ന St. Patrick’s Day പരേഡ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തമായി. മലയാളി സമൂഹത്തിന്റെ കൂടി പങ്കാളിത്തത്തോടെ നടന്ന പരേഡ് വീക്ഷിക്കാനായി ആയിരങ്ങൾ താലായിലെ വീഥികൾക്ക് ഇരുവശവും അണിനിരന്നിരുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഭാഗമായി ഉണ്ടായിരുന്ന തെയ്യം, കഥകളി രൂപങ്ങൾ വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളായി.

കേരളത്തിന്റെ തനതായ ചെണ്ടമേളവും, മുത്തുകുടകളും പരേഡിന്റെ മാറ്റുകൂട്ടി. “മലയാളം” സംഘടനയും, മലയാളീസ് ഇൻ സിറ്റി വെസ്റ്റും(MIC), വേൾഡ് മലയാളി ഫെഡറേഷനും(WMF) താലായിൽ നടന്ന പരേഡുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു.

ബേബി പെരെപാടൻ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയറായി തിരഞ്ഞെടുക്കപെട്ടതിനുശേഷമാണ് മുടങ്ങിക്കിടന്ന St. Patrick’s Day പരേഡ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നത്. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന St. Patrick’s ദിന പരിപാടികൾ താലായിലുള്ള ആബാലവൃദ്ധം ജനങ്ങളുടെയും സഹകരണവും പങ്കാളിത്തവും കൊണ്ട് വൻ വിജയമായി തീർന്നു. പരേഡിനു മുന്നോടിയായി താല സ്ക്വയറിൽ നിന്നും TUD വരെ 5K മാരത്തൺ സംഘടിപ്പിച്ചിരുന്നു. എല്ലാ പരിപാടികളും വൻവിജയമാക്കാൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും മേയർ ബേബി പെരേപാടൻ നന്ദി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7