നാളെയും ബുധനാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോർക്കിലും വാട്ടർഫോർഡിലും സ്റ്റാറ്റസ് ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. മഴ കാരണം യാത്രാക്ലേശം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിവിധ പ്രാദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറിയൻ പറഞ്ഞു. നാളെ രാവിലെ 6 മണി മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് ജാഗ്രതാ നിർദ്ദേശം. ക്ലെയർ, കെറി, ലിമെറിക്ക്, ടിപ്പററി, കിൽകെന്നി, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ അലെർട്ടും ഉണ്ടായിരിക്കും. നാളെ രാവിലെ ആറുമുതൽ ബുധനാഴ്ച രാവിലെ ആറുവരെയാണ് മുന്നറിയിപ്പ്.
Connacht ന് നാളെ ഉച്ച മുതൽ ബുധനാഴ്ച ഉച്ചവരെ സ്റ്റാറ്റസ് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഈ സീസണിലെ രണ്ടാമത്തെ കൊടുങ്കാറ്റ് – Babet – ബുധനാഴ്ച മുതൽ യുകെയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണമാകുമെന്ന് യുകെ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഇത്. Babet കൊടുങ്കാറ്റ് കരാതൊടുന്നത്തോടെ വടക്കൻ അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച മുതൽ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആൻട്രിം, അർമാഗ്, ഡൗൺ എന്നിവിടങ്ങളിൽ മഞ്ഞ അലേർട്ട് നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ആറ് മുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെയായിരിക്കും മുന്നറിയിപ്പ്.
ബാബെറ്റ് കൊടുങ്കാറ്റ് ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു, ഇത് വെള്ളപ്പൊക്കം, പവർ കട്ട്, യാത്രാ തടസ്സം എന്നിവയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.സ്‌കോട്ട്‌ലൻഡ്, കിഴക്കൻ നോർത്തേൺ അയർലൻഡ്, ഇംഗ്ലണ്ടിന്റെ വടക്കുകിഴക്ക്, യോർക്ക്ഷയർ, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിൽ നാല് ദിവസങ്ങളിലായി യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. സ്കോട്ട്ലൻഡിന്റെ മധ്യ, കിഴക്കൻ മേഖലകളിൽ 150 മുതൽ 200 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും യുകെയുടെ വടക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 113 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S







































