മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സർജൻ സമ്മതിച്ചു.2018 മെയ് 8 ന് യുഎച്ച്എല്ലിൽ ജെസീക്ക ഷീഡിക്ക് എന്ന കൗമാരക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കൗൺസിലിന്റെ ഫിറ്റ്നസ്-ടു-പ്രാക്ടീസ് അന്വേഷണത്തിന് മുന്നിൽ ജനറൽ സർജനായ ഡോക്ടർ ആശിഷ് ലാൽ ഹാജരായി. ലിമെറിക്കിലെ ബ്രഫിൽ നിന്നുള്ള ബ്യൂട്ടി തെറാപ്പിസ്റ്റായ ഷീഡി, വയറിലെ ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ സങ്കീർണതകൾ കാരണം ഒന്നിലധികം അവയവങ്ങൾ തകരാറിലായി മൂന്ന് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഫിറ്റ്നസ്-ടു-പ്രാക്ടീസ് കമ്മിറ്റി മുമ്പാകെ നടത്തിയ അന്വേഷണത്തിൽ, ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് രക്തനഷ്ടം സംഭവിച്ചതിനെത്തുടർന്ന് സമയബന്ധിതമായി വാസ്കുലർ സർജന്റെ സഹായം തേടുന്നതിൽ സർജൻ പരാജയപ്പെട്ടുവെന്നും ശസ്ത്രക്രിയയ്ക്കായി മതിയായ മുൻകൂർ ആസൂത്രണം നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും കണ്ടെത്തി. ഷീഡിയുടെ ബയോപ്സി നടത്തുന്നതിനെക്കുറിച്ച് വിദഗ്ധ അഭിപ്രായം നേടിയിട്ടുണ്ടെന്നും 2018 ജനുവരിയിൽ ഓങ്കോളജി മൾട്ടി ഡിസിപ്ലിനറി ടീമിന്റെ യോഗത്തിൽ ശസ്ത്രക്രിയ നടത്തുന്നതിന് കേസ് അവതരിപ്പിച്ചുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നൽകിയതുൾപ്പെടെ ആരോപണങ്ങളും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഷീഡിയുടെ മാതാപിതാക്കളായ ജെയിംസും ആൻ ഷീഡിയും, അന്നത്തെ യുഎച്ച്എല്ലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന കോളെറ്റ് കോവാനും മെഡിക്കൽ കൗൺസിലിന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. രണ്ട് ജൂനിയർ ഡോക്ടർമാരുടെ സഹായത്തോടെയാണ് ഡോക്ടർ ലാൽ ശസ്ത്രക്രിയ നടത്തിയതെന്നും, രോഗിക്ക് അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ക്ലിനിക്കൽ നഴ്‌സ് മാനേജർ വാസ്കുലർ സർജനോട് തിയേറ്ററിലേക്ക് വരാൻ ആവശ്യപ്പെടുന്നതിന് മുമ്പ് രണ്ട് തവണ സഹായം നിഷേധിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































