gnn24x7

അയർലണ്ട് മലയാളികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നുവോ? സിറോമലബാർ കമ്മ്യൂണിറ്റി പൊതുചർച്ച സംഘടിപ്പിക്കുന്നു

0
170
gnn24x7

കേരളത്തിൽ ഒരു ദിവസം ശരാശരി 40 ആത്മഹത്യകൾ എങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അയർലണ്ടിലേക്ക് കുടിയേറിയ മലയാളി സമൂഹത്തിലും ഈയിടെയായി ആത്മഹത്യ പ്രവണതകൾ വർദ്ധിക്കുന്ന സാഹചര്യം കാണുന്നു. മാനസിക സംഘർഷങ്ങളും ,പിരിമുറുക്കങ്ങളും ,കുടുംബ പ്രശ്നങ്ങളും ,സാമ്പത്തിക പരാധീനതകളും,ഡിപ്രഷനും ആത്മഹത്യക്ക് കാരണങ്ങൾ ആകുന്നു. അയർലണ്ടിൽ സർക്കാർ തലത്തിൽ ഇവയ്ക്കുള്ള ഹെൽപ്പ് ലൈനുകൾ ലഭ്യമാണ് എങ്കിലും ഇത് മലയാളി സമൂഹം അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. മലയാളികളുടെ മരണവാർത്തകൾ അയർലണ്ടിലെ മലയാളി സമൂഹത്തെ ആകെ ദുഃഖത്തിലാഴ്ത്തുന്നതാണ്.

അതിന് പരിഹാരമായി ഒരു സമൂഹമെന്ന നിലയിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്നും ഊരിതിരിഞ്ഞ ഒരാശയം എന്ന നിലയിൽ ആദ്യഘട്ടം ആയി അയർലണ്ടിലെ മലയാളികൾക്ക് പങ്കെടുക്കാവുന്ന രീതിയിൽ ഗൂഗിൾ മീറ്റിൽ ഒരു ചർച്ച ഈ വിഷയത്തിൽ സംഘടിപ്പിക്കുന്നു. സീറോ മലബാർ കമ്മ്യൂണിറ്റി അയർലണ്ട് (SMCI ) എന്ന സംഘടനയാണ് ഈ ചർച്ച സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 28 ന് ഞായറാഴ്ച രാത്രി 9 മുതൽ 10 മണി വരെയാണ് ചർച്ച നടക്കുന്നത്. താല്പര്യമുള്ളവർക്ക് https://calendar.app.google/eyLit5r4si9tC6um6 എന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി ചർച്ചയിൽ പങ്കെടുക്കാം. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒരു ആത്മഹത്യ എങ്കിലും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിക്കുന്നത്.

ആത്മഹത്യയിലേക്ക് നടന്നടുക്കുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള പ്രത്യാശയും സഹായവും മലയാളി സമൂഹമെന്ന നിലയിൽ നൽകാൻ കഴിഞ്ഞാൽ അത് വലിയൊരു പുണ്യമാണ്.അതിന് വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്നും എന്തൊക്കെ നടപടികൾ സ്വീകരിക്കാം എന്നും ഈ ചർച്ചയിൽ ഊരിതിരിയുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഇതിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് പ്രവേശിക്കാൻ ആണ് ഇതിന്റെ സംഘാടകർ ഉദ്ദേശിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോർജ് പാല്ലിശ്ശേരി- 087 9962929, ബോബൻ ജേക്കബ്- 089 9568385.

ഗൂഗിൾ മീറ്റ് ലിങ്ക്

gnn24x7