gnn24x7

കൺസൽട്ടേഷൻ ഉൾപ്പെടെ ഫാർമസി ഹെൽത്ത് കെയർ സേവനങ്ങൾക്ക് നികുതി ഇളവ് നാളെ മുതൽ

0
153
gnn24x7

നാളെ മുതൽ, ഫാർമസിസ്റ്റുകൾ നൽകുന്ന ചില ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾക്ക് ആളുകൾക്ക് 20% നികുതി ഇളവ് ലഭിക്കും. ഇതുവരെ, ജിപി സന്ദർശനങ്ങൾ പോലുള്ള ചില ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കും, ജിപി നിർദ്ദേശിക്കുന്ന മരുന്നുകൾക്കും മാത്രമേ അത്തരം നികുതി ഇളവ് അവകാശപ്പെടാൻ കഴിയുമായിരുന്നുള്ളൂ. ഒരു ഫാർമസിസ്റ്റുമായുള്ള കൺസൽട്ടെഷനും, ഫാർമസിസ്റ്റ് നിർദ്ദേശിക്കുന്ന മരുന്നുകൾക്കുമുള്ള ചെലവുകൾക്ക് കോമൺ കണ്ടീഷൻസ് സർവീസ് (സിസിഎസ്) പ്രകാരം ആളുകൾക്ക് 20% നികുതി ഇളവ് ലഭിക്കും.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

CCS പ്രകാരം ഫാർമസിസ്റ്റുകൾക്ക് എട്ട് സാധാരണ രോഗാവസ്ഥകൾക്ക് കൺസൽട്ടെഷൻ, പ്രെസ്ക്രൈബ്ഷൻ എന്നിവ നൽകാം. Allergic rhinitis, cold sores, conjunctivitis, impetigo, oral thrush, shingles, uncomplicated urinary tract infections, vulvovaginal thrush എന്നിവയാണ് എട്ട് സാധാരണ രോഗാവസ്ഥകൾ. കൂടുതൽ സങ്കീർണ്ണമായ മെഡിക്കൽ ആവശ്യങ്ങൾക്കായി ജിപി അപ്പോയിന്റ്മെന്റുകൾ സൗജന്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.ഈ മാസം അവസാനത്തോടെ രാജ്യത്തെ 94% കമ്മ്യൂണിറ്റി ഫാർമസികളും സേവനം നൽകുന്നതിനായി സൈൻ അപ്പ് ചെയ്തിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7