gnn24x7

അയര്‍ലണ്ടില്‍ നിന്നും ഫാ.ബ്രിട്ടാസ് കടവുങ്കല്‍ ഒരുക്കിയ ക്രിസ്തീയ ആല്‍‌ബം ‘സുകൃതബലി’ ശ്രദ്ധേയമാകുന്നു

0
886
gnn24x7

ബിജോയ് പുല്ലുകാലായില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ വെസ്റ്റ്‌പോര്‍ട്ടില്‍ നിന്നും ഫാ.ബ്രിട്ടാസ് കടവുങ്കല്‍ ഒരുക്കിയ ക്രിസ്തീയ ആല്‍‌ബം ‘സുകൃതബലി’ യിലെ രണ്ടാമത്തെ ഗാനം യുട്യൂബില്‍ ഇന്ന് റിലീസായി. ഫാ. ബ്രിട്ടസ് കടവുങ്കൽ, സംഗിതവും രചനയും നിർവഹിച്ച ‘ആയിരം സൂര്യപ്രഭയോടെ’ എന്ന് ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്, അനുഗ്രഹീത ഗായകൻ മധുബാല കൃഷ്ണനാണ്. പ്രശസ്ത ഗായകന്‍ മാര്‍ക്കോസ് ആലപിച്ച ഈ ആല്‍ബത്തിലെ ആദ്യ ഗാനമായ ‘നിന്‍ സുകൃതബലിയില്‍’ എന്ന ഗാനം ഇതിനോടകം ശ്രദ്ധേയമായി.

കൗണ്ടി മയോയിലെ വെസ്റ്റ്‌പോര്‍ട്ടിലുള്ള അഹ്ഗാവൂർ (Aughagower) ഇടവക വികാരിയായ ഫാ.ബ്രിട്ടാസ് കടവുങ്കല്‍ ആലപ്പുഴ സ്വദേശിയാണ്‌. കഴിഞ്ഞ 4 വര്‍ഷക്കാലമായി അയര്‍ലണ്ടിലുള്ള ഇദ്ദേഹം തന്റെ മാതൃഭാഷയോടുള്ള സ്നേഹവും ജന്മനാടായ ആലപ്പുഴയുടെ സൗന്ദര്യവും കടലും കായല്‍ ഓളവും ഇളം തെന്നലും പകര്‍ന്ന് തന്ന സംഗീത അനുഭവത്തിലൂടെ എഴുതിയ ‘ആരാദ്യനാഥന്റെ മുന്‍പില്‍’ എന്ന ആല്‍ബത്തിലെ 3 ഗാനങ്ങളും ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകരായ കെസ്റ്റര്‍, ചിത്ര അരുണ്‍, അഭിജിത് കൊല്ലം എന്നിവരാണ്‌. അമിക്യുസ്ദേയി ബ്രിട്ടാസ് കടവുങ്കല്‍ (AmicusDei Britus Kadavunkal) എന്ന എന്ന യുട്യൂബില്‍ എല്ലാ ഗാനങ്ങളും ലഭ്യമാണ്‌.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here