gnn24x7

ഡബ്ലിനിലെ അപ്പാർട്ട്മെന്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

0
385
gnn24x7

ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്‌ലാസിലെ ഒരു അപ്പാർട്ട്‌മെന്റിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെ ചാൾസ്ടൗണിലെ അപ്പാർട്ട്മെന്റിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കണ്ടെത്തിയവർ ഗാർഡയെ വിവരമറിയിക്കുകയായിരുന്നു. യുവതി അതിക്രൂരമായി അക്രമത്തിന് ഇരയായതിനെ തുടർന്ന് മരണപ്പെട്ടതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

യുവതിയുടെ മൃതദേഹം സംഭവസ്ഥലത്ത് തന്നെ തുടരുകയാണ്. സംസ്ഥാന പാത്തോളജിസ്റ്റ് ഓഫീസിൽ വിവരമറിയിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് ഗാർഡ ടെക്‌നിക്കൽ ബ്യൂറോ ഫോറൻസിക് പരിശോധനയും നടത്തും. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിക്കുകയാണെന്ന് ഗാർഡായി പറഞ്ഞു.

gnn24x7