gnn24x7

ഗൾഫടക്കം ലോകം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്, രക്ഷ ഇനി കൃഷി മാത്രം

0
732
gnn24x7

വീട്ടിലും നാട്ടിലും ചെലവ് വെട്ടിച്ചുരുക്കി ഉള്ളത്  വെച്ചു അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായിക്കൊള്ളൂ. ഗൾഫടക്കം ലോകം1930 കളിൽ സംഭവിച്ച അതി  ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്.

കൊറോണക്ക് ശേഷം ലക്ഷക്കണക്കിന് ആളുകൾ തൊഴിലില്ലാതെ നാട്ടിലേക്ക്‌ മടങ്ങേണ്ടി വരും. ഗൾഫ് ഭരണകൂടങ്ങൾ പൊതുസ്വകാര്യ മേഖലകളിൽ തൊഴിലാളികളെ വെട്ടി ചുരുക്കാനും, ശമ്പളം വെട്ടിചുരുക്കാനും  അനുമതി കൊടുത്തു കഴിഞ്ഞു.

ആയിരക്കണക്കിന് കോടീശ്വരൻമാർ അപ്രതീക്ഷിതമായി പാപ്പരാവുന്നു. ഗൾഫിലെ  അതിസമ്പന്നരായ, Toyoto Motors ന്റേതടക്കം ഏജന്റായ മാജിദ് – അൽ ഫുതൈം, അൽ – ഗുറൈർ, P V അബ്ദുൾ വഹാബിന്റെ PV Group of Companies, M A യൂസഫലി, ഷംസീർ വയലിൽ  തുടങ്ങിയ ശതകോടീശ്വരന്മാരുടെ ആസ്തി, മൂന്നിൽ രണ്ടായി കുറയുന്നു.

ലുലു ഉൾപ്പെടെ ഇവരുടെ സ്ഥാപനങ്ങളിലും  ചെറുകിട സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള, ലക്ഷക്കണക്കിന്  തൊഴിലാളികളെ പിരിച്ചു  വിടാനും, ശമ്പളം പരമാവധി വെട്ടിക്കുറക്കാനും നടപടി തുടങ്ങി എന്നാണ് അറിയുന്നത്.

ചെറുകിട മേഖലകളായ ഗ്രോസറി മുതൽ  വൻകിട കമ്പനികൾ വരെ പ്രതിസന്ധിയിൽ ആടിയുലയും. നാട്ടിലേക്ക് വരുന്ന പണത്തിന്റെ  ഒഴുക്ക് 75% നിലക്കും. അതോടെ  നാട്ടിലും തോഴിലില്ലായ്മ രൂക്ഷമാകും. വീട് പണിയടക്കം ഒട്ടു മിക്ക അല്ലറ ചില്ലറ പണികളും നിലക്കും.

കേരളത്തെ  ആശ്രയിച്ചു കഴിയുന്ന നാല്പത് ലക്ഷത്തോളം വരുന്ന, അതിഥി തൊഴിലാളികളിൽ വലിയ ശതമാനവും തൊഴിൽ  ഇല്ലാതെ മടങ്ങും. ഗൾഫ്‌ പണത്തിന്റെ ഒഴുക്ക് നാലിലൊന്നായി കുറയുന്നതോടെ, നാട്ടിലെ ഒട്ടു മിക്ക കച്ചവടസ്ഥാപനങ്ങളിലും, ബിസിനസ് നാലിൽ ഒന്നായി  കുറയും.

അത്  സർക്കാറിന്റ നികുതി വരുമാനത്തെ  നന്നായി ബാധിക്കും 
കേരളം കടക്കെണിയിൽ മുങ്ങിത്താഴും. അധ്യാപകർ അടക്കമുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടി ചുരുക്കാനും, പെൻഷൻ നിർത്തലാക്കാനും സർക്കാർ നിർബന്ധിതരായിത്തീരും.
(നിലവിൽ റവന്യൂ വരുമാനത്തിന്റെ ഭൂരിഭാഗവും,  ശമ്പളം, പെൻഷൻ, പലിശ എന്നിവക്കാണ് ചിലവഴിക്കുന്നത് )
നമ്മൾ ചിന്തിക്കുന്നതിനപ്പുറമുള്ള ഗുരുതരമായ പ്രതിസന്ധിയാണ് വരാൻ പോകുന്നത് എന്ന് അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ഇന്ന്,  ഇപ്പോൾ തന്നെ വസ്തുതകളുടെ യാഥാർത്ഥ്യം വീട്ടിലെ കുട്ടികളെയും സ്ത്രീകളെയും ബോധ്യപ്പെടുത്തുക.
വീട്ടിലെ ചെലവുകൾ വെട്ടിക്കുറച്ചും, വീട്ടിലെ മോഡേൺ ഭക്ഷണരീതി ഉപേക്ഷിച്ചും, പുറത്തു പോയും ഓർഡർ ചെയ്തും, കഴിക്കുന്നത് ഒഴിവാക്കിയും, ഫാസ്റ്റ് ഫുഡ് സംസ്കാരം പാടെ ഒഴിവാക്കിയും, അനാവശ്യ സൽക്കാരങ്ങളും മാമൂലുകളും വിവാഹ/ ഗർഭ / പ്രസവത്തോട് അനുബന്ധിച്ചുള്ള അനാചാരങ്ങൾ  തുടങ്ങിയ മുഴുവൻ തോന്ന്യാസങ്ങളും ചടങ്ങുകളും ഒഴിവാക്കിയും, കുട്ടികളെ ഉള്ളത് കഴിപ്പിച്ചു ശീലമാക്കിയും, യാത്രക്ക് സ്വകാര്യ വാഹനങ്ങൾ പരാമാവധി ഒഴിവാക്കി പൊതുഗതാഗതം ഉപയോഗിച്ചും മുന്നോട്ടു നീങ്ങിയില്ലെങ്കിൽ, ഗുരുതരമായ പ്രതിസന്ധിയെ നേരിടാൻ നാമെല്ലാവരും തയ്യാറായിരിക്കുക.

ഒരു സുഖകരമായ ജീവിതത്തിന് താൽക്കാലികമായെങ്കിലും ഒരു പരിസമാപ്തി  വരുത്തിക്കൊണ്ട്, ഒരു പ്രയാസകരമായ ജീവിതത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. ചിന്തിക്കുന്നവർക്ക്, പല പാഠങ്ങളും ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും പഠിക്കാനുള്ളതിനാൽ, ശിഷ്ടകാല ജീവിതമെങ്കിലും സന്തോഷകരമാക്കാൻ, നാം തയ്യാറാക്കുക.

നമ്മൾ മാറുന്ന സാഹചര്യങ്ങൾ ക്കു അനുസരിച്ചു നമ്മേ മാറ്റേണ്ടിയിരിക്കുന്നു. ജീവിതത്തിൽ മാറ്റങ്ങൾക്കു മാത്രമേ മാറ്റം ഇല്ലാത്തതായി ഉള്ളൂ. 

ഈ സന്ദേശം മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക. രക്ഷ ഇനി കൃഷി മാത്രം

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here