WMF അയർലണ്ട് നാഷണൽ കൗൺസിലിൽ മൂന്ന് ഫോറം കോർഡിനേറ്റർമാർ നിയമിതരായി. ഇതാദ്യമായാണ് അയർലണ്ട് കൗൺസിലിൽ ഫോറം കോർഡിനേറ്റർമാരെ നിയമിക്കുന്നത്. പ്രധാനപ്പെട്ട മൂന്ന് ഫോറങ്ങളായ വനിതാ ഫോറം, ഹെൽത്ത് ഫോറം, സ്പോർട്സ് ഫോറം എന്നിവയിലേക്കാണ് കോർഡിനേറ്റർമാർ ചുമതല ഏറ്റെടുക്കുന്നത്. ഖദീജ ഖാദർ വനിതാ ഫോറം കോർഡിനേറ്ററായും, ഡോ. അജു എബ്രഹാം ഹെൽത്ത് ഫോറം കോർഡിനേറ്ററായും, സജി ചെറിയാൻ സ്പോർട്സ് കോർഡിനേറ്ററായും ആണ് ചുമതലയേറ്റത്.
അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഷൈജു തോമസ് പ്രസിഡന്റ് ദിനിൽ പീറ്റർ സെക്രട്ടറി സന്ദീപ് K S ട്രെഷറർ സ്റ്റീഫൻ ലൂക്കോസ് എന്നിവർ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb