ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച് തിങ്കളാഴ്ച രാവിലെ ഐറിഷ് ആശുപത്രികളിൽ കിടക്കകൾക്കായി കാത്തിരിക്കുന്നത് 682 രോഗികളാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കാണ് ഏറ്റവും തിരക്കേറിയ ആശുപത്രി. ഇവിടെ കിടക്കകളില്ലാത്ത 98 രോഗികൾ കാത്തിരിക്കുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിൽ 80 പേർ ട്രോളികളിലാണ്. ഐറിഷ് ആശുപത്രികളിൽ കിടക്കയില്ലാതെ ചികിത്സിക്കുന്ന രോഗികളുടെ എണ്ണം വളരെ ആശങ്കാജനകമാണ് എന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. അപകടകരമായ തോതിലുള്ള തിരക്ക് ഒന്നോ രണ്ടോ ആശുപത്രികളിൽ മാത്രം ഒതുങ്ങുന്നില്ല എന്നും അവർ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

