gnn24x7

യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം വി ഡി സതീശൻ MLA നിർവഹിക്കും

0
323
gnn24x7

ഡബ്ലിൻ: മാർച്ച് 6 ശനിയാഴ്ച്ച വൈകീട്ട് അയർലണ്ട് സമയം 4. 30 PM ന് വി ഡി സതീശൻ MLA അയർലണ്ടിലെയും യൂറോപ്പിലേയും യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം സൂം മീറ്റിംഗിലൂടെ നിർവഹിക്കും. യോഗത്തിൽ വിശിഷ്ട്ടാതിധിയായി മുൻമന്ത്രി ഷിബു ബേബി ജോൺ പങ്കെടുക്കും.

മുഖ്യ പ്രഭാഷണം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് നിർവഹിക്കും. എല്ലാ യു ഡി എഫ് പ്രവർത്തകരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐഒസി /ഒഐസിസി പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റാർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ എന്നിവർ അറിയിച്ചു.

യു ഡി എഫ് അയർലണ്ട് ഭാരവാഹികളായ ചെയർമാൻ ഫവാസ് മാടശ്ശേരി (kmcc ) , പ്രശാന്ത് മാത്യു ജനറൽ കൺവീനർ ഒഐസിസി, പി എം ജോർജ് കുട്ടി ജോയന്റ് കൺവീനർ, ജിന്നെറ്റ് ജോർജ് (കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ), റോണി കുരിശിങ്കൽ പറമ്പിൽ, ജിയോ മാലോ, ബേസിൽ ലെക്സ്ലിപ്, ഫ്രാൻസിസ് ജേക്കബ് , സുബിൻ ജേക്കബ് , കുരുവിള ജോർജ് തുടങ്ങി 25 അംഗ കമ്മിറ്റിക്ക് രൂപം നൽകി.

വാർത്ത: റോണി കുരിശിങ്കൽ പറമ്പിൽ

gnn24x7