gnn24x7

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി

0
442
gnn24x7

കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ഇരുവര്‍ക്കും കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു.

കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ന് രാവിലെയാണ് കസ്റ്റംസ് അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം സ്വപ്‌നയുടെ മൊഴിയില്‍ തെളിവുകളുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

gnn24x7