ഹൈന്ദവ വിശ്വാസികളുടെ അയർലണ്ടിലെ ആദ്യ കൂട്ടായ്മയായ സദ്ഗമയ സത്സംഗ് ഭക്തജനങ്ങൾക്കായി “മകരവിളക്ക് മഹോത്സവം” ഒരുക്കുന്നു. വേദിക് ഹിന്ദു കൾച്ചറൽ സെന്റർ, ഇൻഡോ- ഐറിഷ് തെലുങ്കു വെൽഫെയർ അസോസിയേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് “മകരവിളക്ക് മഹോത്സവം” (അയ്യപ്പ മണ്ഡല പൂജ) സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ വിഎച്ച്സിസിഐ ക്ഷേത്രത്തിൽ 2025 ജനുവരി 12-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് മലഹോത്സവം നടക്കുക.

ദീപ ശ്ലോകം, നെയ്യഭിഷേകം, പുഷ്പാർച്ചന, അയ്യപ്പ ഭജന, മകരജ്യോതിവിളക്ക്, മഹാദീപാരാധന, അയ്യപ്പ പൂജ, നിവേദ്യം, അന്നദാനം തുടങ്ങിയ പൂജാകർമ്മങ്ങൾ അന്നേ ദിവസം നടക്കും. പൂജയിൽ പങ്കെടുക്കുന്നതിനായി ഭക്തജനങ്ങൾ രജിസ്റ്റർ ചെയ്യുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

