അയർലണ്ടിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും മുഖമായി വിനോദ് പിള്ള. അയർലണ്ടിലെ പീസ് കമ്മീഷണറായി മലയാളിയായ വിനോദ് പിള്ളയെ നിയമിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ജസ്റ്റിസ് മിനിസ്റ്റർ Niall Collins TD കൈമാറി. ഒപ്പുകൾ സാക്ഷ്യപ്പെടുത്തുക, സത്യവാങ്മൂലങ്ങൾ സ്വീകരിക്കുക, സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക എന്നിവയാണ് ഹോണററി പദവിയായ പീസ് കമ്മീഷണറുടെ പ്രധാന ചുമതലകൾ. ഇന്ത്യൻ പ്രവാസികൾക്കും ഐറിഷ് സമൂഹത്തിനും ഇടയിൽ ഏറെ സുപരിചിതനായ വിനോദ് 25 വർഷത്തിലേറെയായി അയർലണ്ടിൽ താമസിച്ചു വരികയാണ്. സാംസ്കാരിക മേഖലയിലും, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും സ്ഥിര സാന്നിധ്യമാണ് വിനോദ്. മാവേലിക്കര സ്വദേശിയാണ് വിനോദ്. ഭാര്യ: രേണു വിനോദ്, മക്കൾ: ഗായത്രി വിനോദ്, പൂജ വിനോദ്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
രണ്ട് പതിറ്റാണ്ടിലേറെയായി അയർലണ്ടിൽ പ്രവർത്തിക്കുന്ന ഓസ്‌കാർ ട്രാവൽ ആൻഡ് എംബസി കോൺസുലാർ സർവീസസിന്റെ ഉടമയാണ് വിനോദ് പിള്ള. സാമൂഹിക സേവന മേഖലയിലെയും, പ്രൊഫഷണൽ മേഖലയിലെയും നേട്ടങ്ങൾക്ക് പുറമേ, വിനോദ് മികച്ച ഒരു കായിക താരം കൂടിയാണ്. നിരവധി സ്പോർട്സ് ഗ്രൂപ്പുകളിലും നേതൃത്വപരമായ റോളുകൾ അദ്ദേഹം വഹിക്കുന്നു. കേരള ഹൗസ് അയർലൻഡ് കോർഡിനേറ്റർ, നാസ് ക്രിക്കറ്റ് ക്ലബ് ചെയർമാൻ, ബാഡ്മിന്റൺ പ്രീമിയർ ലീഗ് (ബിപിഎൽ) എക്സിക്യൂട്ടീവ് അംഗം, ലെയ്ൻസ്റ്റർ ബാഡ്മിന്റൺ മുൻ എക്സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ പദവികൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
നാസ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണ് വിനോദ്. നാസിലും അയർലൻഡിലുടനീളവും സാംസ്കാരിക പരിപാടികൾ, കമ്മ്യൂണിറ്റി പരിപാടികൾ, സാമൂഹിക സംരംഭങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കോൺസുലാർ പ്രവർത്തനങ്ങളിലും പൊതുജന സമ്പർക്കത്തിലും സഹായിക്കുന്ന ഇന്ത്യൻ എംബസി സപ്പോർട്ട് ടീമിലെ അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. കൂടാതെ സാമൂഹിക ഐക്യം, സഹകരണം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾക്ക് സംഭാവന നൽകുന്ന എഫ്‌ഐസിഐ കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഗ്രൂപ്പിലെ സജീവ അംഗവുമാണ്. പീസ് കമ്മീഷണറായി വിനോദ് പിള്ളയെ ചുമതലയേൽക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ സേവനത്തിനുമുള്ള അംഗീകാരം മാത്രമല്ല, ഐറിഷ് സമൂഹത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന വർദ്ധിച്ചുവരുന്ന സംഭാവനയ്ക്കുള്ള ആദരം കൂടിയാണ്.
പീസ് കമ്മീഷണർ എന്ന നിലയിലുള്ള സേവനങ്ങൾ ആവശ്യമെങ്കിൽ 0871320706 എന്ന
നമ്പറിൽ അല്ലെങ്കിൽ vinod@oscartravel.ie എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
Vinod Pillai
Oscar Travel
Plaza Complex, Belgard Road
Tallaght,
Dublin 24
Rep of Ireland
47 The Green
Elsmore, Jigginstown
Naas, Co.Kildare
Rep Of Ireland,
W91X47D
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb









































