gnn24x7

അഭിമാന നേട്ടം കൈവരിച്ച് VISTA CAREER SOLUTIONS; INMO എക്സലൻസ് അവാർഡ് ലാലുപോളിന്:

0
408
gnn24x7

ഡബ്ലിൻ: ആരോഗ്യമേഖലയ്ക്ക് നൽകുന്ന സേവനങ്ങൾ പരിഗണിച്ച് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഇന്റർനാഷണൽ നൽകുന്ന എക്സലൻസ് അവാർഡ് VISTA CAREER SOLUTIONS ചെയർമാൻ ലാലുപോളിന്. നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അവാർഡ് നൽകിയത്. ഓർഗനൈസേഷന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചെയർമാന് എക്സലൻസ് അവാർഡ് ലഭിക്കുന്നത്.

തനിക്ക് ലഭിച്ച അംഗീകാരത്തിൽ അഭിമാനമുണ്ടെന്ന് ലാലുപോൾ പറഞ്ഞു.കഴിഞ്ഞ 11 വർഷമായി അയർലണ്ടിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുകയും അവരുടെ ജോലി, റജിസ്ട്രേഷൻ തുടങ്ങിയ എല്ലാ കാര്യങ്ങളിലും മികച്ച തുടർസേവനം ഉറപ്പുവരുത്തുകയും അവരുടെ ഏതാവശ്യത്തിനും പൂർണ പിന്തുണ നൽകുന്ന പ്രവർത്തനങ്ങളാണ് VISTA CAREER SOLUTIONS ചെയ്തുവരുന്നത്. സ്ഥാപനത്തിന്റെ മികവിനും വിശ്വസ്ഥതയ്ക്കും നഴ്സിങ് സമൂഹം നൽകിയ അംഗീകാരമായി ഈ അവാർഡിനെ കാണുന്നുവെന്നും ഉദ്യോഗാർഥികൾക്ക് നിലവാരമുള്ള സേവനം ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡബ്ലിനിലെ റിച്ച്മണ്ട് സ്ക്വയറിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഓർഗനൈസേഷൻ പ്രസിഡന്റ് കരൺ മക്ഗോവൻ അധ്യക്ഷനായി. അയർലൻഡിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര ഓൺലൈൻ ആയി ആശംസകൾ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here