An Garda Síochána അംഗങ്ങളാണെന്ന വ്യാജേനയുള്ള തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാകുന്നു. ഇത്തരം സംഭവങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. ഗാർഡയുടെ ഔദ്യോഗിക ചിഹ്നം പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം വ്യാജ കോളിലൂടെ തട്ടിപ്പുകാർ ഇരകളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കും.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഗാർഡ ഒരിക്കലും നിങ്ങളെ ഫോണിലൂടെ ബന്ധപ്പെടുകയോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അഭ്യർത്ഥിക്കുകയോ ചെയ്യില്ല എന്ന് മുന്നറിയിപ്പ് നൽകി.അത്തരമൊരു തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നുവെങ്കിൽ, നിങ്ങളുടെ പ്രാദേശിക ഗാർഡ സ്റ്റേഷനുമായി ഉടൻ ബന്ധപ്പെടാനും നിർദ്ദേശം നൽകി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































