gnn24x7

ഐറിഷ് കോസ്റ്റ് ഗാർഡിൽ വാച്ച് ഓഫീസർ ഒഴിവ്

0
498
gnn24x7

ഐറിഷ് കോസ്റ്റ് ഗാർഡിൽ വാച്ച് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡൊണഗൽ, ഡബ്ലിൻ, കെറി എന്നീ കൗണ്ടികളിലാണ് ഒഴിവ്. ഗതാഗത വകുപ്പിൻ്റെ ഒരു ഡിവിഷനും പ്രിൻസിപ്പൽ എമർജൻസി സർവീസുമായ ഐറിഷ് കോസ്റ്റ് ഗാർഡിന് (IRCG) ഡബ്ലിനിലെ മൂന്ന് മറൈൻ റെസ്‌ക്യൂ കോ-ഓർഡിനേഷൻ സെൻ്ററുകളിൽ ഒഴിവുണ്ട്. IRCG രാജ്യവ്യാപകമായി സമുദ്ര അടിയന്തര സേവനവും ഷിപ്പിംഗിനും മറ്റ് സർക്കാർ ഏജൻസികൾക്കും വിവിധ സേവനങ്ങളും നൽകുന്നു. അപേക്ഷ നൽകാനുള്ള അവസാന തിയതി സെപ്റ്റംബർ 26.

എമർജൻസി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിനും സെർച്ച് ആൻഡ് റെസ്‌ക്യൂ മിഷൻ കോ-ഓർഡിനേറ്റർമാരായും മറൈൻ അലേർട്ട്, നോട്ടിഫിക്കേഷൻ ഓഫീസർമാരായും പ്രവർത്തിക്കുന്നതിനും കോസ്റ്റ് ഗാർഡിൻ്റെ വ്യോമയാന പ്രവർത്തനങ്ങളുടെ ചുമതലയും ഏകോപനവും വാച്ച് ഓഫീസർമാർക്കാണ്. മറൈൻ കമ്മ്യൂണിക്കേഷൻ ട്രാഫിക് പ്രോസസ്സ് ചെയ്യുന്നു, സമുദ്ര അപകടങ്ങൾ, മലിനീകരണ സംഭവങ്ങൾ എന്നിവ ഏകോപിപ്പിക്കുകയും മറ്റ് അടിയന്തര സേവനങ്ങൾക്ക് കോസ്റ്റ് ഗാർഡിൻ്റെ പിന്തുണ നൽകുകയും ചെയ്യുന്നു.

അപേക്ഷ നൽകാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7