ഗ്രേറ്റർ ഡബ്ലിൻ ഏരിയയിൽ (ജിഡിഎ) വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ കാരണം ഡബ്ലിനിലെയും കിൽഡെയറിൻ്റെയും വിക്ലോയുടെയും ചില ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്. ബാലിമോർ യൂസ്റ്റേസ് വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിനെയും സാഗാർട്ട് റിസർവോയറിനെയും ബന്ധിപ്പിക്കുന്ന പൈപ്പ് ലൈനിൻ്റെ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെന്ന് Uisce Eireann പ്രസ്താവനയിൽ പറഞ്ഞു. 1.7 ദശലക്ഷം ഉപഭോക്താക്കളെ ബാധിച്ചേക്കാവുന്ന പൈപ്പ്‌ലൈനിലെ പൊട്ടിത്തെറി തടയാൻ അറ്റകുറ്റപ്പണികൾ അനിവാര്യമാണെന്ന് അറിയിച്ചു.

അറ്റകുറ്റപ്പണികൾ കാരണം, ആഗസ്ത് 13, 14 തീയതികളിൽ ജലവിതരണത്തിൽ low pressure, discoloured water, water outages എന്നിവ ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഉപഭോക്താക്കൾക്ക് അനുഭവപ്പെടാം. അറ്റകുറ്റപ്പണികൾ നടക്കുമ്പോൾ എല്ലാവരോടും ജലം കരുതിയിരിക്കാൻ ജിഡിഎയിലെ ഉപഭോക്താക്കളോട് Uisce Eireann അഭ്യർത്ഥിച്ചു. ജലവിതരണത്തിലെ തടസ്സങ്ങൾ ഈ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന് വാട്ടർ യൂട്ടിലിറ്റി കമ്പനിയും അഭിപ്രായപ്പെട്ടു. Mullacash, Ballymore Eustace, Ardenode, Brannockstown, Carnalway, Killashee, Naas East, Naas West, Naas North, Caragh, Rathasker Heights, Bishopshill എന്നിവയുൾപ്പെടെയുള്ള നാസിലെ ഉപഭോക്താക്കൾക്ക് ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വെള്ളം മുടങ്ങും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































