gnn24x7

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം ‘ശ്രാവണം-25’ സെപ്റ്റംബർ 14-ന്

0
186
gnn24x7

വാർത്ത: ഷാജു ജോസ്​

വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ശ്രാവണം-25’ സെപ്റ്റംബർ 14 ഞായറാഴ്ച ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വാട്ടർഫോർഡിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ WMA യുടെ 18-ാമത് ഓണാഘോഷമാണിത്. ലോക്കൽ ഗവൺമെൻ്റ് ആൻഡ് പ്ലാനിങ് സ്റ്റേറ്റ് മന്ത്രി ജോൺ കുമ്മിൻസ് പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.​രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങളിൽ അത്തപ്പൂക്കളം, തിരുവാതിരക്കളി, മാവേലി എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കുട്ടികളുടെയും മുതിർന്നവരുടെയും കലാ-കായിക പരിപാടികൾ, ചെണ്ടമേളം, ഫ്ലാഷ്‌മോബ്, ഗ്രൂപ്പ് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ഫാഷൻ ഷോ, മലയാളി മങ്ക-മാരൻ മത്സരങ്ങൾ, വടംവലി തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.​ഹോളിഗ്രെയിൽ റെസ്റ്റോറൻ്റ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയാണ് പ്രധാന ആകർഷണം. അയർലൻഡിലെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹോളിഗ്രെയിൽ റെസ്റ്റോറൻ്റിൻ്റെ തനത് രുചിയിലുള്ള സദ്യ, ആഘോഷങ്ങൾക്ക് കൂടുതൽ നിറം നൽകും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.​ഓണാഘോഷത്തിന് മുന്നോടിയായി നടത്തിയ ഓഫ്-സ്റ്റേജ് മത്സരങ്ങളായ കാരംസ്, ചെസ്സ്, ചീട്ടുകളി എന്നിവയിലെ വിജയികൾക്ക് ചടങ്ങിൽവെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.

ഓണാഘോഷ മത്സര വിജയികൾക്കും സമ്മാനങ്ങൾ നൽകും.​’മാറ്റ് ആൻഡ് ഗ്ലോസി ബ്ലൂചിപ്പ്’ സ്പോൺസർ ചെയ്യുന്ന ‘ശ്രാവണം-25’ ലേക്ക് വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു. വൈകുന്നേരം ഏഴുമണിയോടെ പരിപാടികൾ സമാപിക്കും.​​

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7