വാട്ടർഫോർഡ് : വാട്ടർഫോർഡും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ 15 വർഷക്കാലത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷൻ( WMA) ഫുട്ബോൾ മേളയുമായി രംഗത്തെത്തുന്നു. വാട്ടർഫോർഡിനെ ഫുട്ബോൾ ലഹരിയിലാഴ്ത്താൻ ‘WMA വിന്റർ കപ്പ് സീസൺ വൺ” നവംബർ 30ന് ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്നതാണ്. ഓൾ അയർലൻഡ് 7A സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ അയർലൻഡിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരയ്ക്കുന്നതാണ്.
രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും മേള സംഘടിപ്പിക്കുന്നത്. 30 പ്ലസ്, അണ്ടർ 30 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കുന്നതാണ്. റണ്ണേഴ്സപ്പിന് 401യൂറോയും ട്രോഫിയും ലഭിക്കുന്നതാണ്.
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആദ്യ ഓൾ അയർലൻഡ് ഫുട്ബോൾ മേളയിലേക്ക് അയർലണ്ടിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക…
ബോബി ഐപ്പ് -085 270 7935
അനൂപ് ജോൺ -087 265 8072
നിർമ്മൽ ഖാൻ -087 798 9099
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






