വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി മാനന്തവാടി ഒഴക്കൊടിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടിൽ കർമം ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് നിർവഹിച്ചു. മാനന്തവാടി കത്തീഡ്രൽ പള്ളി വികാരി ഫാ. സോണി വാഴക്കാട്ട്, സണ്ണി വണ്ടന്നൂർ (ഭൂമി നൽകിയ ആൾ), ശ്രീമതി സന്ധ്യ (ഗുണഭോക്താവ്), ഇടവകാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


പ്രസ്തുത ഭവന നിർമാണത്തിനു ഭൂമി നൽകിയ ശ്രീ. സണ്ണി വണ്ടന്നൂരിനും, സംഭാവന നൽകിയ വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ ഇടവകാംഗങ്ങൾക്കും മാനന്തവാടി കത്തീഡ്രൽ പള്ളി വികാരി ഫാ. സോണി വാഴക്കാട്ട് നന്ദി അറിയിച്ചു. കൂടാതെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു.


Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






