gnn24x7

അയർലണ്ട് മേയർക്കും സംഘത്തിനും സ്വീകരണം നൽകി

0
300
gnn24x7

മലയാളിയായ ബേബി പെരേപ്പാടന്‍ മേയറായ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിൽ പ്രതിനിധികൾക്ക് നെടുമ്പാശ്ശേരിയിൽ പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് വി ജയദേവൻ, മുൻ പ്രസിഡന്റ് വി വി രാജൻ, സി എം സാബു, സുനിൽ അറക്കലാൻ, ടി ജെ ജോൺസൺ,ആന്റു പുളിയനം, ഇ എസ് നാരായണൻ, ജോഷി പറോക്കാരൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊച്ചി കോർപറേഷന്റെ ക്ഷണം സ്വീകരിച്ചു എത്തിയതാണ് പ്രധിനിധി സംഘം.

ഇരു നഗരങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാറാണ് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ അംഗങ്ങളെ കൊച്ചിയിലേക്ക് ക്ഷണിച്ചത്.ഇതനുസരിച്ച് മേയര്‍ ബേബി പെരേപ്പാടന്‍, ഡെപ്യൂട്ടി മേയര്‍ അലന്‍ ഹെയ്‌സ്, കൗണ്‍സില്‍ ഓഫീഷ്യല്‍സായ ജോ ലുമുംബ, മരിയ നുജെന്റ് എന്നിവരടങ്ങിയ സംഘമാണ് എത്തിച്ചേർന്നിട്ടുള്ളത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7