gnn24x7

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

0
48
gnn24x7

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ തന്നെ ചെസ്സ് മത്സരങ്ങളിൽ അയർലണ്ടിന്റെ അഭിമാന താരങ്ങളായി മാറിയ ഈ സഹോദരങ്ങൾ വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ സിവിക് അവാർഡിന് അർഹരായി. ചെസ്സ് മേഖലയിലെ അഭിനന്ദനാർഹമായ പ്രകടനങ്ങൾ പരിഗണിച്ച്, സ്പോർട്സ് അച്ചീവ്മെന്റ് വിഭാഗത്തിലെ സിവിക് അവാർഡ് ആണ് ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും സമ്മാനിച്ചത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

വെക്സ്ഫോർഡ് മലയാളികളായ ബോബി തോമസിൻ്റെയും, സിബി ബോബിയുടെയും മക്കളാണ് ഏയ്ഞ്ചലും എയ്‌ഡനും. വിവിധ ചെസ്സ് ചാമ്പ്യൻഷിപ്പുളിൽ രാജ്യത്തിനായി നിരവധി സമ്മാനങ്ങളും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ യങ്ങ് മാസ്റ്റേഴ്സ് ആകുക എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ഏയ്ഞ്ചലിന്റെയും എയ്‌ഡന്റെയും പരിശ്രമങ്ങൾക്ക് പൂർണ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7