ഐശ്വര്യവും സമൃദ്ധിയും നിറയുന്ന ഓണനാളിനെ ആഘോഷത്തോടെ വരവേൽക്കുകയാണ് വെക്സ്ഫോർഡ് മലയാളികളും. വെക്സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ആഗസ്റ്റ് 28, ഉത്രാടം നാളിൽ നടക്കും. മുൻവർഷങ്ങളിലെ പോലെ അതിവിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. The Holy Grail Restaurant & Take Away , SEALORD Indian Cuisine, Spice Indian Restaurant , SelectAsia Wexford, Ingredients Asian Supermarket, Tricolours Trendy & Classy, Copper Chimney Indian& Thai Restaurant എന്നിവരാണ് മുഖ്യ സ്പോൺസർമാർ.


വെക്സ്ഫോർഡിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കുന്ന ”Symphony Wexford” ബാന്റിന്റെ അരങ്ങേറ്റം കുറിച്ചുകൊണ്ടുള്ള തകർപ്പൻ ഗാനമേളയാണ് പ്രധാന ആകർഷണം. ഇതിന് പുറമെ COPPER CHIMNEY INDIAN & THAI Restaurant സ്പോൺസർ ചെയ്യുന്ന ശിങ്കാരിമേളവും ഒരുക്കിയിട്ടുണ്ട് . കൂടാതെ വിവിധ കലാ സാംസ്കാരിക പരിപാടികളും, ഓണകളികളും ആഘോഷത്തിന് മിഴിവേകും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz





































