നാളെ പതിനൊന്ന് കൗണ്ടികൾക്ക് കാറ്റിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ക്ലെയർ, കോർക്ക്, കെറി, വാട്ടർഫോർഡ്, ഡൊണഗൽ, ഗാൽവേ, ലീട്രിം, മായോ, സ്ലിഗോ, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ നാളെ വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെ സ്റ്റാറ്റസ് യെല്ലോ വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രാ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ, മരങ്ങളും ശാഖകളും കടപുഴകി വീഴൽ, ശക്തമായ തിരമാലകൾ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

യുകെയിലെ വടക്കൻ കൗണ്ടികളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 9 മണി മുതൽ നാളെ രാത്രി 9 മണി വരെ ഈ മുന്നറിയിപ്പ് ബാധകമാണ്. ഇന്ന് വൈകിട്ടോടെ മിക്ക സമയത്തും വരണ്ട കാലാവസ്ഥയായിരിക്കും. പക്ഷേ പ്രധാനമായും അൾസ്റ്ററിലും പടിഞ്ഞാറൻ ഭാഗങ്ങളിലും, വടക്ക് ഭാഗത്ത് ചിലയിടങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടാകും. ഉയർന്ന താപനില 4 മുതൽ 9 ഡിഗ്രി വരെ ആയിരിക്കും.



































