Tánaiste സൈമൺ ഹാരിസിന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സ്ത്രീയെ കുറ്റം ചുമത്താതെ വിട്ടയച്ചു. ചൊവ്വാഴ്ച പടിഞ്ഞാറൻ ഡബ്ലിനിലെ ഒരു വീട്ടിൽ വെച്ച് 30 വയസ്സ് പ്രായമുള്ള സ്ത്രീയെ റോണൻസ്‌ടൗണിൽ നിന്നുള്ള ഇൻവെസ്റ്റിഗേഷൻ ഗാർഡ അറസ്റ്റ് ചെയ്തു. സ്‌പെഷ്യൽ ഡിറ്റക്ടീവ് യൂണിറ്റിലെ counter extremism gardaíയുടെ പിന്തുണയോടെയാണ് അന്വേഷണം ആരംഭിച്ചത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ നാല് പ്രകാരംമാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അവരെ കുറ്റം ചുമത്താതെ വിട്ടയച്ചതായും ഇനി ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഫയൽ സമർപ്പിക്കുമെന്നും ഗാർഡ അറിയിച്ചു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
പൊതുജീവിതത്തിലുള്ള ആളുകൾക്ക് നേരെയുള്ള ഭീഷണികൾ അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

