ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ നാല് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചു. 30 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ ഗുരുതരമായി ഒരാളെ ബ്ലാഞ്ചാർഡ്‌സ്ടൗണിലെ കനോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Blanchardstown ഷോപ്പിംഗ് സെൻ്ററിന് സമീപമുള്ള Blanchardstown റോഡിൽ ഇന്നലെ വൈകുന്നേരം 5.45 നാണ് അപകടം നടന്നത്. അപകടം നടന്നതിനു പിന്നാലെ വാഹനത്തിൻ്റെ ഡ്രൈവർ സംഭവം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗാർഡയും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പ്രാഥമിക അന്വേഷണം നടത്തി.

സംഭവത്തിന്റെ ദൃക്‌സാക്ഷികൾ തങ്ങളുമായി ബന്ധപ്പെടാൻ ഗാർഡായി അഭ്യർത്ഥിക്കുന്നു. ഇന്നലെ വൈകുന്നേരം 5 മണിക്കും 6 മണിക്കും ഇടയിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ റോഡ് നോർത്ത് പരിസരത്തുണ്ടായിരുന്ന ഏതെങ്കിലും വാഹന യാത്രക്കാരോ കാൽനടയാത്രക്കാരോ ക്യാമറ ഫൂട്ടേജുകളും (ഡാഷ്-ക്യാം ഉൾപ്പെടെ) മറ്റു വിവരങ്ങളും ഗാർഡായിക്ക് ലഭ്യമാക്കാൻ ആവശ്യപ്പെടുന്നു. വിവരമറിയുന്നവർ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ഗാർഡ സ്റ്റേഷനുമായോ, (01) 6667000 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111-ലോ മറ്റേതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

