അയർലണ്ടിലെ ഏറ്റവും വലിയ ഫിലിം, ടിവി സ്റ്റുഡിയോ Co. Wicklow വിലെ ഗ്രേസ്റ്റോണിൽ 2024-ൽ പ്രവർത്തന സജ്ജമാകും. ആർഡ്‌മോർ സ്റ്റുഡിയോ ഏറ്റെടുത്ത ഹാക്ക്മാൻ ക്യാപിറ്റൽ പാർട്‌ണേഴ്‌സും സ്‌ക്വയർ മൈൽ ക്യാപിറ്റൽ മാനേജ്‌മെന്റും ചേർന്നാണ് പ്രോജക്റ്റ് നടപ്പിലാക്കുന്നത്. Greystones Media Campus-ന് ഏകദേശം 300 ദശലക്ഷം യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ക്യാമ്പസ് യാഥാർഥ്യമാകുന്നത്തോടെ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

Killincarrigലെ 44 ഏക്കറിൽ 670,000 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്റ്റുഡിയോ നിർമ്മിക്കുന്നത്. 14 ഫിലിം, ടിവി സ്റ്റുഡിയോകൾ, ഓഫീസുകൾ, പ്രൊഡക്ഷൻ കെട്ടിടങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഗ്രേസ്റ്റോൺസ് മീഡിയ കാമ്പസ് അയർലണ്ടിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്‌സായിരിക്കും.അയർലൻഡ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ISIF), അയർലണ്ടിന്റെ സോവറിൻ ഡെവലപ്‌മെന്റ് ഫണ്ട്, സിസ്‌ക് ഫാമിലി ഇൻവെസ്റ്റ്‌മെന്റ് വെഹിക്കിൾ ആയ ക്യാപ്‌വെൽ എന്നിവയുമായി ചേർന്നുള്ള സംയുക്ത സംരംഭമാണിത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA





































