കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന പ്രദേശങ്ങളിൽ ആളുകളോട് വർക്ക് ഫ്രം ഹോം ചെയ്യാൻ നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.ഡബ്ലിൻ, വിക്ലോ, വാട്ടർഫോർഡ്, ലൗത്ത് എന്നിവിടങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പ് ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്, അതേസമയം രാജ്യത്തിന്റെ തെക്കുകിഴക്ക്, കിഴക്ക്, വടക്ക് ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മറ്റ് ഒമ്പത് കൗണ്ടികളിൽ യെല്ലോ അർലേർട്ട് നൽകിയിട്ടുണ്ട്.
ശക്തമായ മഴ പ്രാദേശിക വെള്ളപ്പൊക്കത്തിനും നദികളിലെ വെള്ളപ്പൊക്കത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു. ഗ്രേസ്റ്റോണിനും ഹൗത്തിനും ഇടയിൽ DART സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നേരത്തെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ ആഘാതം കാരണം സീപോയിന്റ് വഴിയുള്ള ഗതാഗതത്തിൽ കാലതാമസമുണ്ടെന്ന് ഇയർൻറോഡ് ഐറാൻ പറഞ്ഞു. മെക്കാനിക്കൽ തകരാർ കാരണം മലാഹൈഡിനും ഹൗത്ത് ജംഗ്ഷനും ഇടയിൽ DART, നോർത്തേൺ കമ്മ്യൂട്ടർ എന്നിവ നിർത്തിവച്ചിരിക്കുന്നു.
ഡബ്ലിനിലെ സാൻഡികോവിലും മറ്റ് തീരദേശ പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്, ചിലയിടങ്ങളിൽ തിരമാലകൾ ആഞ്ഞടിച്ചു.വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു.





































