gnn24x7

വർക്ക് പെർമിറ്റ് ഹോൾഡേഴ്സിന് തൊഴിലുടമയെ മാറ്റാൻ അനുമതി നൽകും

0
1645
gnn24x7

വർക്ക് പെർമിറ്റ് ഉടമകൾക്ക് തങ്ങളുടെ തൊഴിലുടമയെ മാറ്റാൻ അനുവദിക്കുന്ന ബിൽ Oireachtas ഇന്ന് പാസാക്കും .ബിസിനസ്, എംപ്ലോയ്‌മെൻ്റ്, റീട്ടെയിൽ സഹമന്ത്രി എമർ ഹിഗ്ഗിൻസ് കൊണ്ടുവന്ന എംപ്ലോയ്‌മെൻ്റ് പെർമിറ്റ് ബിൽ 2022, തൊഴിൽ പെർമിറ്റിൽ തൊഴിലാളികൾക്ക് 9 മാസത്തെ കാലാവധിക്ക് ശേഷം തൊഴിലുടമയെ മാറ്റാനുള്ള അനുമതി നൽകും. തൊഴിലാളികൾക്കുള്ള സുപ്രധാനമായ സംരക്ഷണമായാണ് മൈഗ്രൻ്റ് റൈറ്റ്‌സ് സെൻ്റർ അയർലൻഡ് (എംആർസിഐ) ഈ നടപടിയെ വിശേഷിപ്പിച്ചത്. തൊഴിലാളികൾ നേരിടുന്ന ചൂഷണ സാധ്യത ഗണ്യമായി കുറയ്ക്കാൻ ബിൽ സഹായിക്കുമെന്നും MRCI വ്യക്തമാക്കി.

അയർലണ്ടിലുടനീളം ആയിരക്കണക്കിന് തൊഴിലാളികളുടെ വിജയമാണ് ബില്ലെന്ന് എംആർസിഐ ഡയറക്ടർ എഡൽ മക്ഗിൻലി പറഞ്ഞു. ഒരു വ്യക്തിയെ ഒരു തൊഴിലുടമയിലേക്ക് പരിമിതപ്പെടുത്തുന്നത് കുടിയേറ്റ തൊഴിലാളികളെ മൊത്തത്തിൽ ചൂഷണം ചെയ്യുന്നതിനുള്ള ഏറ്റവും വലിയ ഘടകമാണ് McGinley പറഞ്ഞു. ആവശ്യമായ പുതിയ നടപടിക്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് എംആർസിഐ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7