gnn24x7

വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ അംബാസിഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി

0
26
gnn24x7

ലോക മലയാളി  പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടനയായി വളർന്നുകൊണ്ടിരിക്കുന്ന, വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. WMF ഗ്ലോബൽ ജോയിന്റ് സെക്രെട്ടറിയും മുൻ ഗ്ലോബൽ വിമൻസ് ഫോറം കോർഡിനേറ്ററുമായ ശ്രീമതി റോസ്‌ലെറ്റ് ഫിലിപ്പും അയർലണ്ട് നാഷണൽ കൌൺസിൽ കോർഡിനേറ്റർ മിസ്റ്റർ ഷൈജു തോമസിന്റ്റെയും നേതൃത്വത്തിലുള്ള സംഘം പ്രത്യേക ക്ഷണപ്രകാരം അയർലൻഡ് ഇന്ത്യൻ എംബസിയിൽ വെച്ചാണ് അംബാസിഡറുമായി ചർച്ചകൾ നടത്തിയത്.

അയർലണ്ടിൽ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം  ആഭിമൂഖീ കരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു. പ്രധാനമായും ചർച്ച ചെയ്ത വിഷയങ്ങൾ OCI കാർഡുകൾ പുതുക്കുമ്പോൾ സംഭവിക്കാറുള്ള ഓൺലൈൻ സിസ്റ്റത്തിലുള്ള പോരായ്മകൾ, അയർലണ്ടിലേക്കുള്ള വിസ അപേക്ഷകൾക്കുള്ള കാലതാമസം, മുൻപ് എംബസി മുഖാന്തിരം ലഭിക്കുമായിരുന്ന ജനന സർട്ടിഫിക്കറ്റ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് തന്നെ ലഭ്യമാക്കണം എന്ന പുതിയ നിയമത്തിന്റെ പുനർവിചിന്തനം, ഇന്ത്യൻ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ അയർലണ്ടിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, മറ്റു തൊഴിൽ മേഖലകളിലേക്ക് വരുന്ന ഇന്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ, അയർലൻഡ് ഇന്ത്യ വ്യാപാര സാദ്ധ്യതകൾ സുതാര്യവത്കരിക്കേണ്ടതിന്റെ ആവശ്യകതൾ, അയർലണ്ടിൽ ഇൻഡ്യാക്കാർക്കെതിരെയുള്ള വംശീയത തടയേണ്ടതിന്റെ ആവശ്യകതകളും പോംവഴികളും തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങൾ ആയിരുന്നു.

ശ്രീ അഖിലേഷ് മിശ്ര ഈ പ്രശ്നങ്ങളുടെ എല്ലാം പരിഹാരത്തിനായി ബന്ധപ്പെട്ട ഇന്ത്യൻ, ഐറിഷ്  ഭരണാധികാരികളുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന ഉറപ്പു നൽകുകയും ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ ലോകത്താ കമാനമുള്ള ഇന്ത്യൻ പ്രവാസികൾക്കായി ചെയ്യുന്ന നല്ല  സേവനങ്ങളെ ശ്രീ അഖിലേഷ് മിശ്ര അഭിനന്ദിക്കുകയും ചെയ്തു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7